Flash news

ഓള്‍ കേരള നീന്തല്‍മത്സരം പാലാവയലില്‍ .... ഡിസംബര്‍ 22 തിങ്കളാഴ്ച....................

About Us


സെന്‍‌റ് ജോണ്‍സ് ഹയർ സെക്കണ്ടറി സ്കൂള്‍ പാലാവയല്‍

ഇതു ‌ഞങ്ങളുടെ ചരിത്രം

കാസര്‍ഗോഡ് ജില്ലയുടെ കിഴക്കന്‍ മലയോരത്ത് തേജസ്വിനിപുഴയോടു ചേര്‍ന്ന്കിടക്കുന്ന പാലാവയല്‍ എന്ന സ്ഥലത്താണ് കുടിയേറ്റ ജനതയുടെ അഭിമാനമായ സെന്‍‌റ് ജോണ്‍സ് ഹൈസ്കൂള്‍
സ്ഥിതിചെയ്യുന്നത്.
1951 ജൂലൈ 19ന് ഒരു എയ്ഡഡ് എല്‍.പി സ്കൂള്‍ ജന്മമെടുത്തു.കുടിയേറ്റ ജനതയുടെയും അ
വര്‍ക്കു നേതൃത്വം നല്‍കിയ വെരി.റവ.മോണ്‍.ജറോം ഡിസുസയുടെയും അക്ഷീണ ശ്രമ‌ങ്ങളാണ് ഈ
സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത്.പ്രഥമമാനേജര്‍ ശ്രീ.എം.കെ ജോസഫ് കദളിക്കാട്ടും പ്രഥമ
ഹെഡ്‌മാസ്റ്റര്‍ ശ്രീ.പീറ്റര്‍ ഗോണ്‍സാല്‍വസും ആയിരുന്നു. ഈ സ്ഥാപനം 1957ല്‍ യു.പി സ്കൂളായും 1966ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു .1973ജുണ്‍ 1ന് പ്രൈമറി വിഭാഗം പ്രത്യേക സ്കൂള്‍ ആയി വേര്‍
തിരിക്കപ്പെട്ടു.1968 മുതല്‍ ഈ വിദ്യാലയം തലശ്ശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍
പ്രവര്‍ത്തിച്ചുവരുന്നു.
2014 ൽ  ഹയർസെക്കണ്ടറി  ആയി  ഉയർത്തി .2015-16 സുവർണ്ണജൂബിലി  വർഷമായി  ആഘോഷിക്കുന്നു .

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റു ചെയ്യൂ